കോട്ടക്കൽ:ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം.സമീപത്തു ബേക്കറി നടത്തുന്ന തെന്നല സ്വദേശി കവുങ്ങിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. ഉച്ചയോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ ബാറ്ററി ഭാഗത്തു നിന്നും പൊട്ടിത്തെറിയും പുകയും വന്നതോടെ സുധീർ ഒഴിഞ്ഞു മാറിയതിനാൽ അപകടം ഒഴിവായി. നിമിഷ നേരം കൊണ്ട് സ്കൂട്ടർ കത്തുകയായിരിന്നു.
നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ചു തീ അണച്ചെങ്കിലും ടയർ ഭാഗം ഒഴികെ പൂർണ്ണമായും തീ പിടിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദുൽ റഫീഖിന്റെ നേതൃത്വത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷഫീക്, മുഹമ്മദ് ഫാരിസ്, അനുശ്രീ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ അഭിലാഷ്, സിവിൽ ഡിഫെൻസ് മഞ്ജു തുടങ്ങിയവർ സ്ഥലത്തു എത്തി പരിശോധന നടത്തി.പുതുതായി മാറ്റി വെച്ച ബാറ്ററിയുടെ ഭാഗത്തു നിന്നാണ് തീ പിടിച്ചത്.സമീപത്ത് ഹോട്ടലിലേക്ക് ഉള്ള പാചക വാതക പൈപ്പ് ലൈനും വസ്ത്ര കടകളും ഉണ്ടായിരുന്നെകിലും തീ പിടിക്കാത്തത് വൻ അപകടം ഒഴിവാക്കി.

