മഞ്ചേരി :കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന എൽ എസ് എസ് , യു എസ് എസ് മോഡൽ പരീക്ഷയുടെ സംസ്ഥാന തല ഉദ്ഘാടനം മഞ്ചേരിയിൽ സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു വിദ്യഭ്യസ ജില്ല വൈസ് പ്രസിഡൻ്റ് വി.നാസർ അധ്യക്ഷം വഹിച്ചു. സബ് ജില്ല പ്രസിഡൻ്റ് മുഹ്സിൻ ആമയൂർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന മോഡൽ പരീക്ഷക്ക് സഹൽ വടക്കുംമുറി, വി.അലിയാപ്പു, മുസ്തഫ കമാൽ ,ഇർഷാദ് എം.എ,നിസാർ പൂളമണ്ണ, സൽമാൻ , അമാനി,ജിൽഷാർ കരീം സി.ടി,റജ അനീസ്, അഷ്റഫ് നെല്ലിക്കുത്ത്, മുഹമ്മദ് മാസ്റ്റർ, വാരിസ് പെരിമ്പലം,ഷംസാദ് മുടിക്കോട്,ഇല്യാസ് കിടങ്ങയം,ശംസുദ്ധീൻ ഒ.പി,സിദ്ധീഖുൽ അക്ബർ,നവാസ് പൂന്തോട്ടത്തിൽ,റഹൂഫ്, തുടങ്ങിയവർ നേതൃത്വം നൽകി.

