gtag('config', 'G-JLGLB1LBDZ'); കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ല, ശമ്പളം ഉടൻ നൽകും. മന്ത്രി

കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ല, ശമ്പളം ഉടൻ നൽകും. മന്ത്രി

Malabar first news

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

Kb kanesh kumar

മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാരുടെ ശമ്പളം ഒരുമിച്ച് നല്‍കാനുള്ള മാര്‍ഗമുണ്ടാക്കണമെന്നാണ്. കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെങ്കിലും കൃത്യമായ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ അവകാശപ്പെട്ടു.അലുവ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ വേണം. ഇന്ന് 7,000 ബസുകള്‍ മാത്രമാണുള്ളത്. കെഎസ്ആര്‍ടിസിയും സ്വകാര്യബസും തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ഈ മത്സരം കാരണം ഇപ്പോള്‍ രണ്ടും ഇല്ലാതായി. താന്‍ കെഎസ്ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

3/related/default